‘പ്രവാസികളില്‍ നിന്ന് ചെലവ് ഈടാക്കാനുള്ള സർക്കാർ നീക്കം ക്രൂരം; തീരുമാനം പിന്‍വലിക്കണം’ : വി.എം സുധീരന്‍

Jaihind News Bureau
Wednesday, May 27, 2020

 

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളില്‍ നിന്ന്  ക്വാറന്‍റീന്‍ കാലത്തെ ചെലവ് ഈടാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍.

സാമ്പത്തികമായി ദുരിതമനുഭരിക്കുന്ന പ്രവാസികളുടെമേല്‍ ഇത്തരത്തിലൊരു തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് ക്രൂരമാണെന്നും  തീരുമാനം സർക്കാർ എത്രയും വേഗം പിന്‍വലിക്കണമെന്നും വി.എം സുധീരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.