ടിപിആർ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ച് സർക്കാർ; ശനിയാഴ്ച അവലോകന യോഗം

Jaihind Webdesk
Thursday, September 16, 2021

തിരുവനന്തപുരം : കൊവിഡിന്‍റെ വ്യാപനത്തോത് മനസിലാക്കാനാവുന്ന ടിപിആർ പ്രസിദ്ധീകരിക്കുന്നത് സർക്കാർ അവസാനിപ്പിച്ചു. ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനം കടന്നാൽ ടിപിആർ അടിസ്ഥാനത്തിൽ വ്യാപനം വിലയിരുത്തേണ്ട എന്നാണ് വിദഗ്ധ സമിതിയുടെ നിർദ്ദേശം. നിലവിൽ 80.17 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിനും 32.17 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്.

ഐപിആർ അടിസ്ഥാനത്തിൽ വാർഡുകൾ അടച്ചിടുന്നത് ഒഴിവാക്കുന്നതും സർക്കാരിന്‍റെ പരിഗണനയിലാണ്. രോഗികളും സമ്പർക്കമുള്ളവരും വീട്ടിൽ തന്നെ ഇരിക്കുക. വാക്‌സിൻ സ്വീകരിച്ച രോഗലക്ഷണമില്ലാത്തവർക്ക് പുറത്തിറങ്ങാം എന്ന നിലയിലേക്ക് നിയന്ത്രണങ്ങൾ മാറാനും സാധ്യത. ശനിയാഴ്ച ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ ഇക്കാര്യത്തിൽ ഉൾപ്പെടെ കൂടുതൽ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തും.