പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണം : കെ.സി ജോസഫ് എം.എൽ.എ

Jaihind Webdesk
Tuesday, August 13, 2019

പ്രളയക്കെതിയിൽപ്പെട്ട ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മടങ്ങിത്തുടങ്ങിയ സാഹചര്യത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്ന് കെ.സി ജോസഫ് എം.എൽ.എ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു.

പ്രളയത്തിൽ വൻ നാശനഷ്ടം സംഭവിച്ച ശ്രീകണ്ഠപുരത്ത് കെ.സി ജോസഫ് എം.എൽ.എ സന്ദർശനം നടത്തുന്നു

പ്രളയത്തില്‍ എല്ലാം നഷ്ടമായ നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. എങ്ങോട്ട് മടങ്ങുമെന്ന ഇവരുടെ ചോദ്യം അവഗണിക്കാൻ ഗവണ്‍മെന്‍റിന് കഴിയില്ല. കഴിഞ്ഞ പ്രളയക്കെടുതികളിൽ നാശനഷ്ടം സംഭവിച്ചവർക്ക് സഹായം വൈകിയത് പോലെ ഇനി സംഭവിക്കാൻ പാടില്ല.

പൂർണമായും, ഭാഗികമായും വീട് നഷ്ടപ്പെട്ടവരുടെ വിവരം ശേഖരിക്കാനും നഷ്ടപരിഹാരത്തിന്‍റെ ഒന്നാം ഗഡുവായി 25,000 രൂപ എങ്കിലും ഉടനെ നൽകാനും നടപടി ഉണ്ടാകണമെന്ന് കെ.സി ജോസഫ് അഭ്യർഥിച്ചു. അതുപോലെ തന്നെ വ്യാപാരി സമൂഹത്തിനുണ്ടായ നഷ്ടം വിലയിരുത്തി പരമാവധി സഹായം നൽകാനുള്ള നടപടി ഉണ്ടാകണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.