ആലപ്പാട്; സര്‍ക്കാര്‍ ജനവികാരം മാനിക്കണം, സമരത്തിന് തീര്‍പ്പുണ്ടാക്കണം: രമേശ് ചെന്നിത്തല

webdesk
Friday, January 18, 2019

Ramesh-Chennithala-Jan-15

ആലപ്പാട് സമരം ചെയ്യുന്ന സാധാരണക്കാരയ ജനങ്ങളുടെ വികാരങ്ങൾ ഉൾക്കൊളാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് തികച്ചും ദൗർഭാഗ്യകരമെന്നും, ഇനിയെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളുടെ വികാരം കാണാതെ സമരം അനിശ്ചിതമായി നീട്ടികൊണ്ടുപോകുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് പത്തനംതിട്ടയിൽ പറഞ്ഞു.