‘മദ്യപിക്കുന്നവരോട് സർക്കാര്‍ കാണിക്കുന്ന താല്‍പര്യം ദൈവവിശ്വാസികളോടും ആവാം’: കെ മുരളീധരന്‍ എം.പി

Jaihind News Bureau
Thursday, May 28, 2020

 

കോഴിക്കോട് : മദ്യപിക്കുന്നവരോട് കാണിക്കുന്ന താല്‍പര്യം ദൈവവിശ്വാസികളോടും സർക്കാർ കാണിക്കണമെന്ന് കെ മുരളീധരൻ എം.പി. ലോക്ക്ഡൗൺ അവസാനിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് ആരാധനാലയങ്ങൾ തുറക്കണമെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.

മദ്യശാലകൾ തുറക്കാം എന്നാൽ ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല എന്ന സർക്കാരിന്‍റെ നിലപാട് അംഗീകരിക്കാൻ കഴിയില്ല. നിയമസഭയിൽ അകലം പാലിച്ച് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നിട്ടും നിയമസഭ ചേരാൻ സർക്കാർ തയാറാകുന്നില്ല. കൊവിഡ്-19 വിഷയത്തിൽ നിയമസഭയിൽ ചർച്ച ഉണ്ടാകുമെന്നു ഭയന്നാണ് നിയമസഭ ചേരാത്തത്.

പല മേഖലകളിൽ നിന്നായി ദുരിതാശ്വാസ ഫണ്ടിലേക്ക് വരുന്ന തുക എങ്ങനെയാണ് ചെലവഴിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പുറത്തുള്ളവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെ മുരളീധരൻ എം.പി കോഴിക്കോട് പറഞ്ഞു.