സന്നദ്ധ സേവനം വിലക്കി സർക്കാർ: സേവനം അവസാനിപ്പിക്കാന്‍ നിർബന്ധിതരായി വൈറ്റ് ഗാർഡ്; മരുന്ന് ലഭിക്കാതെ രോഗികള്‍ ദുരിതത്തില്‍ | Video Story

Jaihind News Bureau
Sunday, April 5, 2020

സന്നദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാർ നിയന്ത്രണങ്ങൾ വിലങ്ങായതോടെ മുസ്ലിം യൂത്ത് ലീഗിന്‍റെ വൈറ്റ്ഗാർഡ് ലോക്ക്ഡൗൺ കാല സന്നദ്ധ സേവനം അവസാനിപ്പിച്ചു. ഭരണകൂടവുമായി ഏറ്റുമുട്ടിയുള്ള പ്രവർത്തനം നടത്താൻ കഴിയില്ലെന്നാണ് യൂത്ത് ലീഗ് നിലപാട്. ആയിരക്കണക്കിന് രോഗികൾക്കാണ് വൈറ്റ്ഗാർഡ് മരുന്നും  മറ്റ് അവശ്യ സാധനങ്ങളും എത്തിച്ച് നൽകിയിരുന്നത്.

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന സര്‍ക്കാറിന്‍റെയും പൊലീസിന്‍റെയും തീരുമാനത്തെ തുടര്‍ന്ന് വൈറ്റ്ഗാര്‍ഡിന്‍റെ ലോക്ക്ഡൗണ്‍ കാലത്തെ സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് വ്യക്തമാക്കിയത്. ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ തുടങ്ങി ഐസൊലേഷൻ ഒരുക്കൽ, അണുനശീകരണ പ്രവൃത്തികൾ, ലോക്ക്ഡൗണ്‍ കാലത്ത് ബംഗളുരുവില്‍ നിന്നും തിരുവനന്തപുരത്തുനിന്നുമുൾപ്പടെ ഇതര ജില്ലയിലെ രോഗികൾക്ക് മരുന്നും മറ്റു അവശ്യ സേവനങ്ങളുമായി കേരളത്തില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു വൈറ്റ്ഗാര്‍ഡിന്‍റെ സേവനപ്രവര്‍ത്തനങ്ങള്‍. ഇതോടെ നൂറുകണക്കിന് രോഗികളാണ് ബുദ്ധിമുട്ടിലാകുന്നത്. ദൂരദേശങ്ങളിൽ നിന്ന് എത്തിക്കേണ്ട മരുന്നുകൾ പോലും മണിക്കൂറുകൾക്കുള്ളിൽ എത്തിക്കാന്‍ വിഭാവനം ചെയ്യുന്ന പദ്ധതിയാണ് മെഡി ചെയിൻ.

വൈറ്റ്ഗാർഡ് പ്രവർത്തനം നിർത്തിയതോടെ രോഗികൾക്കും ആശങ്കയുണ്ട്. പലരും സ്വന്തം കൈയില്‍ നിന്ന് പണം മുടക്കിയാണ് സാന്ത്വനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. മുസ്ലിം യൂത്ത് ലീഗിന്‍റെ വളണ്ടിയർ വിഭാഗമായ വൈറ്റ് ഗാർഡിന്‍റെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടത്തിവന്ന പദ്ധതിയുടെ ഗുണഭോക്താക്കളാണ് ഇപ്പോൾ സർക്കാരിന്‍റെ അസഹിഷ്ണുത കാരണം ബുദ്ധിമുട്ടിലായിരിക്കുന്നത്.

 

https://www.youtube.com/watch?v=6zeMmq6RvPM