സിപിഎം സഹകരണ കൊള്ളയ്ക്ക് പിണറായി സർക്കാർ കൂട്ട് ; പണം തട്ടി നേതൃത്വവും

Jaihind Webdesk
Friday, August 27, 2021

തിരുവനന്തപുരം : സഹകരണ ബാങ്കുകളിലെ സിപിഎം കുംഭകോണം കണ്ടില്ലെന്ന് നടിക്കുകയാണ് പിണറായി സർക്കാർ. തുടർഭരണത്തിൽ പാർട്ടി നിയന്ത്രിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ പാവപ്പെട്ടവരുടെ പണമാണ് സി.പി.എം നേതൃത്വത്തിന് ലഭിച്ചത്. തട്ടിപ്പിന് നേത്യത്വം നൽകിയവരെ സംരക്ഷിക്കുകയാണ് സി.പി.എം.

കേരളത്തിലെ സാധാരണക്കാരൻ അധ്വാനിച്ച നിക്ഷേപമാണ് സഹകരണ ബാങ്കുകളിൽ വിശ്വസിച്ച് നിക്ഷേപിക്കുന്നത്. ഈ വിശ്വാസമാണ് സി.പി.എം നേത്യത്വം പാർട്ടി താൽപര്യങ്ങൾക്കായി മാറ്റി എടുത്തത്. കരുവന്നൂർ ചിന്നക്കനാൽ തുടങ്ങി സിപിഎം നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകളിൽ നടന്ന അഴിമതിക്ക് ചുക്കാൻ പിടിച്ച സി.പി.എം പാർട്ടി ഭാരവാഹികളെ സംരക്ഷിക്കുന്ന നിലപാടാണ് തുടർഭരണം ലഭിച്ച പിണാറായി സർക്കാർ സ്വീകരിച്ചത്.

പാർട്ടി നേത്യത്വം അറിഞ്ഞ് നടത്തിയ ഈ സഹകരണ കൊള്ളയ്ക്കെതിരെ മൗനം തുടരുകയാണ് പിണറായി സർക്കാർ. 100 കോടിയിലധികം തട്ടിപ്പ് നടത്തിയ അഴിമതിക്ക് സി.പി.എം നേതാക്കളെ സംരക്ഷിക്കുകയാണ് തുടർഭരണം ലഭിച്ച പിണറായി സർക്കാർ. സി.പി.എം നിയന്ത്രണത്തിലുള്ള കൂടുതൽ സഹകരണ ബാങ്കുകളിൽ അഴിമതികൾ പുറത്ത് വരുമ്പോൾ പാർട്ടി നേത്യത്വത്തെ സംരക്ഷിക്കുകയാണ് പിണറായി സർക്കാർ.