ഗവർണറുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

 

തിരുവനന്തപുരം: ഗവർണറുമായുള്ള തെരുവുയുദ്ധവും ചേരിപ്പോരും തുടരുന്നതിനിടയിലും ഗവർണറുടെ
ക്രിസ്മസ് വിരുന്നിന് സർക്കാർ പണം അനുവദിച്ചു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ഗവർണരുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ സർക്കാർ അനുവദിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു രാജ്ഭവനിൽ പൗരപ്രമുഖർക്കുള്ള ക്രിസ്മസ് വിരുന്ന് നടന്നത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾ മാറുന്നതിന് കടുത്ത ട്രഷറി നിയന്ത്രണമുള്ളപ്പോഴാണ് ഇളവ് വരുത്തി ഗവർണർക്ക് തുക അനുവദിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഗവർണറും സർക്കാരും ഒക്കെ ഇത്തരത്തിൽ ധൂർത്ത് തുടരുന്നത്. ബഡ്ജറ്റ് വിഹിതത്തിൽ നിന്നും ഉപരിയായി ഗവർണർ വിവിധ ആവശ്യങ്ങൾക്കായി സർക്കാരിൽ നിന്നും പണം കൈപ്പറ്റുന്നത് നേരത്തെ വിവാദം ഉയർത്തിയിരുന്നു.

Comments (0)
Add Comment