“കേരളത്തില്‍ അപ്രഖ്യാപിത സെന്‍സര്‍ഷിപ്പ്”; കെയുഡബ്ല്യുജെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് കേരളത്തില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ സര്‍ക്കാര്‍
ഹനിക്കുകയാണെന്നും കേരളത്തില്‍ അപ്രഖ്യാപിത സെന്‍സര്‍ഷിപ്പാണ് നടക്കുന്നതെന്നും  രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കള്ളക്കേസുകളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും മാധ്യമപ്രവര്‍ത്തകര സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കള്ളകേസുകള്‍ പിന്‍വലിക്കുക, മാധ്യമ പ്രവര്‍ത്തകരുടെ സെക്രട്ടറിയറ്റ് പ്രവേശനം പുന:സ്ഥാപിക്കുക., നിയമസഭാ ചോദ്യോത്തരവേള ചിത്രീകരിക്കാന്‍ അനുവദിക്കുക. ബജറ്റില്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ദ്ധന പൂര്‍ണമായും നടപ്പാക്കുക. കരാര്‍ ജീവനക്കാരെയും ന്യൂസ് വീഡിയോ എഡിറ്റര്‍മാരെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകതുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഭരണ സിരാ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയത്.പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് എത്തിയ നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ അണിചേര്‍ന്നു.

മാധ്യമപ്രവര്‍ത്തകര്‍ സമരം ചെയ്യേണ്ടിവരുന്ന സാഹചര്യം സര്‍ക്കാര്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന്
മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത , ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബു വിവിധ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. ഇജ ജോണ്‍ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളും ട്രേഡ് യൂണിയന്‍ നേതാക്കളും മുതിര്‍ന്ന മാധ്യമ പ്രകര്‍ത്തകരുംസമരത്തിന് അഭിവാദ്യമര്‍പ്പിച്ചു.

Comments (0)
Add Comment