കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കിയ നടപടി; സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി സർക്കാർ

ന്യൂഡൽഹി: കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെയാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയിരിക്കുന്നത്.  നിയമന മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച വരുത്താതെയാണ് ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചതെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടി.

അപ്പീൽ നൽകില്ലെന്ന് ഡോ.ഗോപിനാഥ് രവീന്ദ്രൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതേ നിലാപാടില്‍ തന്നെയായിരുന്നു സർക്കാരും. എന്നാല്‍ ഒടുവില്‍ പുനഃപരിശോധനാ ഹർജിയുമായി  മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പുനർനിയമനത്തിനായി ഉത്തരവ് ചാന്‍സലറാണ് പുറത്തിറക്കിയതെങ്കിലും സർക്കാരിന്‍റെ അനാവശ്യ ഇടപെടലുണ്ടായെന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി ഉത്തരവിലൂടെ വിസിയെ പുറത്താക്കിയത്. നിയമന വ്യവസ്ഥയെ അട്ടിമറിക്കുന്ന രീതിയിലാണ് ഇടപെടലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Comments (0)
Add Comment