സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും

Jaihind News Bureau
Wednesday, February 10, 2021

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡ‍റേഷൻറെ (യുടിഇഎഫ്) നേതൃത്വത്തിലാണ് പണിമുടക്ക്.

ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, സർവീസ് വെയ്റ്റേജ് പുനഃസ്ഥാപിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, എച്ച്ബിഎ പുനഃസ്ഥാപിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, മെഡിസെപ് യാഥാർഥ്യമാക്കുക, കരാർ–കൺസൽറ്റൻസി നിയമനങ്ങൾ പിൻവലിക്കുക, പങ്കാളിത്ത പെൻഷനിൽ സർക്കാർ വിഹിതം ഉയർത്തുക, മിനിമം പെൻഷൻ ഉറപ്പാക്കുക, പെൻഷൻ പ്രായം ഉയർത്തി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.