തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനകാര്യത്തില്‍ സർക്കാർ കാണിക്കുന്നത് ബുദ്ധിശൂന്യതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർഎസ്എസിനു കലാപമുണ്ടാക്കാനുള്ള അവസരമാണ് സർക്കാർ നൽകിക്കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയെ കലാപകേന്ദ്രമാക്കാൻ ശ്രമിക്കരുത്. സമചിത്തതയോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ. ശബരിമലയിലെ സർക്കാർ നീക്കങ്ങളിൽ പ്രതിപക്ഷത്തിന് ശക്തമായ പ്രതിഷേധമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.