‘നെഹ്റു യുവകേന്ദ്ര’യില്‍ നിന്ന് നെഹ്റുവിന്‍റെ പേര് ഒഴിവാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറണം: ഹൈബി ഈഡന്‍ എം.പി

Jaihind Webdesk
Wednesday, July 17, 2019

നെഹ്റു യുവകേന്ദ്രയില്‍ നിന്ന് നെഹ്റുവിന്‍റെ പേര് ഒഴിവാക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ഹൈബി ഈഡൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഇത് തികച്ചും തെറ്റായ നീക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നെഹ്റു യുവകേന്ദ്ര ഗ്രാമങ്ങളിലെ സ്പോർട്സ് ക്ലബുകൾക്ക് നൽകുന്ന ഗ്രാന്‍റ് വർധിപ്പിക്കണം. ഗ്രാമങ്ങളും മുൻസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് കൂടുതൽ കളിസ്ഥലങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.