കെ ഫോണ്‍ പദ്ധതിക്കായി കേന്ദ്രഫണ്ട് വകമാറ്റി സർക്കാർ ; പിഎസ്ഡി ഫണ്ടില്‍ നിന്നും അനുവദിച്ച 150 കോടി വകമാറ്റിയത് അനുമതിയില്ലാതെ ; വിവാദം

Jaihind News Bureau
Thursday, November 26, 2020

 

തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതിക്കായി സര്‍ക്കാര്‍ കേന്ദ്രഫണ്ട് വകമാറ്റിയത് വിവാദമാകുന്നു. ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാനായി പിഎസ്ഡി ഫണ്ടില്‍ നിന്നും അനുവദിച്ച 150 കോടി രൂപയാണ് അനുമതിയില്ലാതെ സര്‍ക്കാര്‍ വകമാറ്റിയത്.

കെ ഫോണ്‍ പദ്ധതി വിവാദങ്ങളില്‍ ഇടംപിടിച്ചിരിക്കെയാണ് പുതിയ പിഎസ്ഡി ഫണ്ടുപയോഗിച്ച് ഈ വര്‍ഷം പൂര്‍ത്തിയാക്കേണ്ട പദ്ധതിക്കുള്ള പണം കെ ഫോണിനായി വകമാറ്റുന്നതിനെതിരായ ധനകാര്യവകുപ്പിന്റെ വിയോജിപ്പുകള്‍ അടക്കം അവഗണിച്ചാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ എതിര്‍പ്പും അവഗണിച്ചു. വൈദ്യുതി യൂട്ടിലിറ്റികള്‍ മറ്റ് മേഖലകളില്‍ ഇടപെടുന്നതിന് റെഗുലേറ്ററി കമ്മീഷന്റെ അനുമതി വേണമെന്ന് വൈദ്യുതി നിയമത്തിന്റെ 41,51 വകുപ്പുകളില്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യവും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു.

കമ്മീഷന്റെ അനുമതിയോടെ ഏര്‍പ്പെടുന്ന പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു ശതമാനം വീലിങ് ചാര്‍ജ്, ട്രാന്‍സ്മിഷന്‍ ചാര്‍ജ് എന്നീ ഇനങ്ങളില്‍ ഉപയോക്താവിന് കെഎസ്ഇബി നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ കമ്മിഷന്റെ അനുമതി ഇല്ലാത്തതിനാല്‍ കെ ഫോണ്‍ ലാഭകരമായാലും വൈദ്യുതി ഉപയോക്താവിന് ഗുണമുണ്ടാകില്ല. ഗ്രിഡ് സംവിധാനങ്ങള്‍ കെ ഫോണിന് കൈമാറുന്നതോടെ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ ഗ്രാന്‍ഡും നഷ്ടപ്പെടും