പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നാളെ സർവകക്ഷിയോഗം

 

ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ആദായ നികുതിയില്‍ ഇളവ് നല്‍കുന്ന പ്രഖ്യാപനം ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് സൂചന. ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഞാ​യ​റാ​ഴ്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചിട്ടുണ്ട്. മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റാണ് ജൂലൈ 23ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. തുടർച്ചയായി ഏഴാമത്തെ ബജറ്റാണ് നിർമ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. രാ​ജ്യ​ത്തിന്‍റെ സാമ്പത്തികസ്ഥിതി വെ​ളി​വാ​കു​ന്ന സാമ്പ​ത്തി​ക സ​ർ​വേ റി​പ്പോ​ർ​ട്ട് തി​ങ്ക​ളാ​ഴ്ച ലോ​ക്സ​ഭ​യി​ൽ. രാ​ജ്യ​ത്തി​ന്‍റെ ജി​ഡി​പി വ​ള​ർ​ച്ച, പ​ണ​പ്പെ​രു​പ്പം, ധ​ന​ക്ക​മ്മി തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ വ്യക്തമാക്കുന്നതാകും റിപ്പോർട്ട്. സാ​ധാ​ര​ണ ബ​ജ​റ്റി​നു ത​ലേ ദിവസമാണ് സാമ്പത്തിക സ​ർ​വേ റിപ്പോർട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കാന്‍ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും മുന്നോട്ടുവച്ച ഉപാധിയാണ് പ്രത്യേക പാക്കേജ്. ഇത് അനുവദിച്ചില്ലെങ്കില്‍ ജെഡിയുവും ടിഡിപിയും ചിലപ്പോള്‍ മുന്നണി വിടുന്നതടക്കമുള്ള കടുത്ത തീരുമാനത്തിലേക്കു കടന്നേക്കാം.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാ​വി​ലെ ഞായറാഴ്ച രാവിലെ 11 മണിക്ക് സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ഭ​ര​ണ-പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു അ​റി​യി​ച്ചു. ബ​ജ​റ്റ് അ​വ​ത​ര​ണ​വും ച​ർ​ച്ച​യും നി​യ​മ​നി​ർ​മ്മാ​ണ​ങ്ങ​ളു​മ​ട​ക്കം പാ​ർ​ല​മെ​ന്‍റി​ലെ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​യാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച മു​ത​ൽ ജ​മ്മു​വി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന ഭീ​ക​രാ​ക്ര​മ​ണം, വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ൾ, രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, കാ​ർ​ഷി​ക ​പ്ര​തി​സ​ന്ധി അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ പ്ര​ത്യേ​ക ച​ർ​ച്ച വേ​ണ​മെ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടും.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ലെ 13 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 10 സീ​റ്റ് നേ​ടിയ വ​ൻ വി​ജ​യത്തി​ന്‍റെ വ​ർ​ധി​ത ആ​വേ​ശ​ത്തി​ലാ​കും ഇ​ന്ത്യ സ​ഖ്യം ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ലെ​ത്തു​ക. ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത ബി​ജെ​പി​ക്ക് സ​ഖ്യ​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യി​ല്ലാ​തെ ഇ​രു സ​ഭ​ക​ളി​ലും ബി​ല്ലു​ക​ൾ ഇ​നി പാ​സാ​ക്കാ​നാ​കി​ല്ല. രാ​ജ്യ​സ​ഭ​യി​ൽ എ​ൻ​ഡി​എ മു​ന്ന​ണി​ക്കു​ പു​റ​ത്ത് 13 എം​പി​മാ​രു​ടെകൂ​ടി പി​ന്തു​ണ വേ​ണ​മെ​ന്ന​താ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നു വ​ലി​യ വെ​ല്ലു​വി​ളി.

Comments (0)
Add Comment