സർക്കാരിന്റെ പ്രവർത്തനം പോരാ; സിപിഐ പ്രവർത്തന റിപ്പോർട്ടിൽ കടുത്ത വിമർശനം

Jaihind Webdesk
Saturday, August 27, 2022

സർക്കാരിന്റെ പ്രവർത്തനം പോരെന്ന് സിപിഐ പ്രവർത്തന റിപ്പോർട്ട്. സർക്കാർ തൊട്ടതെല്ലാം പിശകാകുന്നു. സിൽവർ ലൈൻ പദ്ധതി നടപ്പാക്കിയ രീതി ശരിയാകാത്തത് പ്രതിഷേധത്തെ ക്ഷണിച്ചുവരുത്തിയെന്നും വിമർശനം. മുഖ്യമന്ത്രി എല്ലാ വകുപ്പുകളുടെയും നിയന്ത്രണം കയ്യടക്കുന്നു. സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും മാത്രം തീരുമാനങ്ങളാണ് ഉന്നത ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നത്. നിയമങ്ങളിലടക്കമുള്ള ഇവരുടെ ഇടപെടലുകൾ ഇടത് മുന്നണി സംവിധാനത്തിന് ഗുണം ചെയ്യില്ലെന്നും സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ഭൂമി തരം മാറ്റൽ വിഷയത്തിലും പട്ടയ വിതരണത്തിലും റവന്യു വകുപ്പിലുണ്ടായ വീഴ്ചകളെ കുറിച്ചും വിശദമായ വിമർശങ്ങൾ റിപ്പോർട്ടിലുണ്ട്.