സർക്കാർ ജീവനക്കാർ വേട്ടയാടപ്പെടുന്നു : ഉമ്മൻചാണ്ടി

Jaihind Webdesk
Monday, August 16, 2021

തിരുവനന്തപുരം : സമസ്ത മേഖലയിലും പരാജയപ്പെട്ട സംസ്ഥാന സർക്കാർ ജീവനക്കാരോട് പല രീതിയിലും യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രസ്താവിച്ചു. കേരളാ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ 56-ാം വാർഷിക സമ്മേളനത്തെ ഓൺലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ തെറ്റായ നയങ്ങൾക്കൊപ്പം നിൽക്കാത്ത ജീവനക്കാരെ മാനദണ്ഡങ്ങൾ പാലിക്കാതെ ട്രാൻസ്ഫർ ചെയ്തും മറ്റും ക്രൂരമായി വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

അസോസിയേഷൻ പ്രസിഡന്റ് ജെ.ബെൻസി അധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി സി സി പ്രസിഡന്‍റ് കെ.സുധാകരൻ, രമേശ് ചെന്നിത്തല, എന്നിവർ ഓൺലൈനിൽ ആശംസ നേർന്നു. യുഡിഎഫ് കൺവീനർ എം എം ഹസൻ, എം എൽ എ മാരായ കെ.ബാബു, എം .വിൻസൻറ്’ പി സി വിഷ്ണുനാഥ്, മുൻ മന്ത്രി വി.എസ് ശിവകുമാർ, സെറ്റോ ചെയർമാൻ ചവറ ജയകുമാർ  തുടങ്ങിയവർ പ്രസംഗിച്ചു.