യുവതിയുമൊത്തുള്ള നഗ്‌ന വിഡിയോ വിവാദമായി; ബിജെപി ദാമന്‍- ദിയു അധ്യക്ഷന്‍ രാജിവെച്ചു

Jaihind Webdesk
Monday, November 4, 2019

സൂറത്ത്: യുവതിയുമൊത്തുള്ള നഗ്‌ന വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ബിജെപിയുടെ ദാമന്‍-ദിയു അധ്യക്ഷനും മുന്‍ ലോക്സഭാംഗവുമായ ഗോപാല്‍ ടന്‍ഡേല്‍ രാജിവെച്ചു. യുവതിയുമൊത്തുള്ള ഗോപാല്‍ ടന്‍ഡേലിന്റെ നഗ്‌ന വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കാരണമാണ് ഗോപാല്‍ ടന്‍ഡേല്‍ രാജിവെച്ചത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കാണ് ടന്‍ഡേല്‍ രാജിക്കത്ത് നല്‍കിയത്. 36 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. രണ്ടു വര്‍ഷം മുമ്പ് ചിത്രീകരിച്ച വീഡിയോയില്‍ ഒരു യുവതിയുമൊത്തുള്ള നഗ്‌ന ദൃശ്യങ്ങളാണുള്ളത്. അതേസമയം തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കാണിച്ച് ഗോപാല്‍ ടന്‍ഡേല്‍ ദാമന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. താന്‍ ബി.ജെ.പി പ്രസിഡന്റായി തുടരുന്നതില്‍ എതിര്‍പ്പുള്ള വ്യക്തികളാണ് കൃത്രിമ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ഗോപാല്‍ ടന്‍ഡേല്‍ പ്രതികരിച്ചു.