പെരുമ്പാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി ; വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്ക്

Jaihind News Bureau
Wednesday, November 11, 2020

 

കൊച്ചി: പെരുമ്പാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നെഞ്ചില്‍ വെടിയേറ്റ ആദില്‍ഷായെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒന്നരയ്ക്കായിരുന്നു സംഭവം. ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കുതർക്കം വെടിവയ്പ്പില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.