കൊച്ചിയില്‍ ഗുണ്ടാവിളയാട്ടം ; യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദിച്ചു ; സിപിഎം പ്രവർത്തകനും സംഘത്തിലെന്ന് ആക്ഷേപം

Jaihind Webdesk
Tuesday, November 23, 2021

കൊച്ചി : ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന്  യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. ആന്‍റണി ജോണി എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ചത്. തട്ടിക്കൊണ്ടുപോയി നഗ്നനാക്കിയ ശേഷം കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.കഴിഞ്ഞ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഒമ്പത് മണിയോടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. നഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദിച്ചെന്ന് ആന്റണി ജോണി മൊഴി നല്‍കി.

ആലുവ സ്വദേശി തമ്മനം ഫൈസലിന്‍റെ നേതൃത്വത്തിലാണ് മര്‍ദിച്ചതെന്നാണ് ഇയാളുടെ മൊഴിയിലുള്ളത്. സിപിഎം പ്രവർത്തകനും സംഘത്തിലെന്ന് ആക്ഷേപമുണ്ട്. എറണാകുളം സൗത്ത് പോലീസ് കേസെടുത്തു. 14-ാം തിയതിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.