ഗുഡ്‌വിന്‍ തട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും; ‘ജയ്ഹിന്ദ് ടി.വി പുറത്തുവിട്ടത് ഗൗരവമേറിയ വിഷയം’

Jaihind News Bureau
Monday, August 3, 2020

 

തിരുവനന്തപുരം : കോടികളുടെ ഗുഡ്‌വിന്‍ തട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. ജയ്ഹിന്ദ് ടി.വി പുറത്തുവിട്ടത് ഗൗരവമേറിയ വിഷയമാണ്. തട്ടിപ്പില്‍ ഉന്നത സിപിഎം നേതാക്കളുടെ ബന്ധം പുറത്തുകൊണ്ടുവരണമെന്നും ഇരുനേതാക്കളും ആവശ്യപ്പെട്ടു.

കോടികളുടെ തട്ടിപ്പ് നടത്തിയ ഗുഡ്‌വിന്‍ ജ്വല്ലറി ഉടമകളുമായുള്ള ഉന്നത സിപിഎം നേതാക്കളുടെ ബന്ധത്തിന്‍റെ തെളിവുകള്‍ ജയ്ഹിന്ദ് ടി.വി കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.  മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ.പി ജയരാജൻ,  എളമരം കരീം എം.പി, എന്നിവർക്ക് ഗുഡ്‌വിൻ ജ്വല്ലറി ഉടമകളുമായുള്ള അടുത്ത ബന്ധത്തിന്‍റെ വിവരങ്ങളാണ് ജയ്ഹിന്ദ് ന്യൂസ് കൊണ്ടുവന്നത്. ആധികാരിക രേഖകളുടെ അടിസ്ഥാനത്തിലാണ് സി.പി.എം നേതാക്കള്‍ക്ക് തട്ടിപ്പുകാരുമായുള്ള വഴിവിട്ട ബന്ധത്തിന്‍റെ തെളിവുകള്‍ പുറത്തുവിട്ടത്.