മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ഒന്നര കോടിയുടെ സ്വർണ്ണം പിടികൂടി

 

വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ഒന്നര കോടി രൂപയുടെ സ്വർണ്ണം പിടികൂടി. കർണ്ണാടകയിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന കൊടുവള്ളി സ്വദേശി ടി.സി. സഫീറലിയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. ദ്രാവകരൂപത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 2. 266 കിലോ സ്വർണ്ണ മിശ്രിതമാണ് വാഹന പരിശോധനക്കിടെ പിടികൂടിയത്.

തുടർ നടപടികൾക്കായി പ്രതിയെ ജിഎസ്ടി വകുപ്പിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ എ.ജി. തമ്പി, പ്രിവന്‍റീവ് ഓഫീസർമാരായ രാജേഷ് കോമത്ത്, മനോജ് കുമാർ, എക്സൈസ് ഓഫീസർമാരായ കെ.വി. രാ ജീവൻ, കെ.എം. മഹേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന, അനിത എന്നിവർ ഉൾപ്പെടുന്ന പരിശോധനാ സംഘമാണ് സ്വർണ്ണം കണ്ടെടുത്തത്.

Comments (0)
Add Comment