സ്വർണ്ണക്കടത്ത്: ‘പ്രതികരണം കൈരളി ടിവി വളച്ചൊടിച്ചു’; സ്വപ്‌നയ്ക്ക് കര്‍ണാടകയിലെത്താന്‍ സഹായമൊരുക്കിയത് കേരള സര്‍ക്കാരും പൊലീസും; കേസ് രാജ്യസുരക്ഷയെ ബാധിക്കുന്നത്; മുഖ്യമന്ത്രി രാജിവച്ചൊഴിയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.വി മോഹനന്‍

Jaihind News Bureau
Wednesday, July 15, 2020

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് കര്‍ണാടകയിലേക്ക് കടന്നതു സംബന്ധിച്ച തന്‍റെ പ്രതികരണം  കൈരളി ടിവി ചാനല്‍ വളച്ചൊടിച്ചുവെന്ന്  കര്‍ണാടക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.വി മോഹനന്‍. കേരള സർക്കാരിന്‍റെയും പൊലീസിന്‍റെയും സഹായമില്ലാതെ പ്രതികള്‍ക്ക് കർണാടക കടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണം. രാജ്യസുരക്ഷയെതന്നെ ബാധിക്കുന്നതാണ് സ്വർണ്ണക്കള്ളക്കടത്ത് കേസ്.  തന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കേസിലെ പ്രതികളുമായി അടുത്തബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ കേസില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒളിച്ചോടാനാകില്ല. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഉത്തരവാദിത്തമേറ്റെടുത്ത് എത്രയും വേഗം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.