സ്വര്‍ണ്ണക്കടത്ത്: മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആര്‍എസ്പി; ‘പിണറായി കേരള ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി’

Jaihind News Bureau
Wednesday, July 22, 2020

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആര്‍എസ്പി. രാജ്യദ്രോഹ സഹയാത്രികരുടെ താവളമായി മുഖ്യമന്തിയുടെ ഓഫീസ് മാറിയെന്നും നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടതുപക്ഷ നയവ്യതിയാനമാണ് സിപിഎം നടത്തുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന്‍റെ വക്താക്കളായി മുഖ്യമന്ത്രിയും സര്‍ക്കാരും മാറി. സംസ്ഥാനത്ത് നടക്കുന്നത് ബാക്ക്‌ഡോര്‍ ഭരണസംവിധാനമാണ് . സിപിഎം കേന്ദ്രനേതൃത്വം നയം വ്യക്തമാക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.

ഡിജിപി ലോക്നാഥ് ബെഹറയും മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രനുമായി  ബന്ധമുണ്ട്.  ഡിജിപിയെ മാറ്റി നിർത്തി അന്വേഷണം നടത്തണം. ചട്ടലംഘനം നടത്തിയ ഡിജിപിക്കെതിരെ എന്ത് കൊണ്ട് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പി.ഡബ്ല്യു.സി എങ്ങനെ സ്പേസ് പാർക്ക് പ്രോജക്ടിന്‍റെ ഭാഗമായെന്ന് ഷിബു ബേബി ജോണും ചോദിച്ചു.  സർക്കാർ മറുപടി നൽകണം. കേരള ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു.

 

https://www.facebook.com/JaihindNewsChannel/videos/3336708523060140