ജയിലിൽ പീഡനമെന്ന സരിത്തിൻ്റെ പരാതി : എൻഐഎ കോടതി വിശദീകരണം തേടി

Monday, July 12, 2021

കൊച്ചി : ജയിലിൽ പീഡനമെന്ന സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിൻ്റെ പരാതിയിൽ ജയിൽ സൂപ്രണ്ടിനോട് എൻഐഎ കോടതി വിശദീകരണം തേടി. സ്വർണ്ണക്കടത്ത് കേസിൽ കോൺഗ്രസ് – ബിജെപി നേതാക്കൾക്ക് ബന്ധമുണ്ടെന്ന് പറയാൻ ആവശ്യപ്പെട്ട് ജയിൽ അധികൃതർ മാനസിക- ശാരീരിക പീഡനം നടത്തുന്നതായി സരിത്ത് കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു. മൊഴി പരിശോധിച്ച ശേഷമാണ് കോടതി തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടിയത്. കേസ് 16ന് കോടതി വീണ്ടും പരിഗണിക്കും. അതിനിടെ സരിത്തിൻ്റെ അമ്മ നൽകിയ പരാതിയെ തുടർന്ന് ജയിൽ സൂപ്രണ്ട് കസ്റ്റംസ് കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകി.