സ്വര്‍ണക്കടത്ത് : സ്വപ്‌ന ഒഴികെ നാല് പ്രതികളെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

Jaihind News Bureau
Tuesday, September 15, 2020

 

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യലിനായി ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു. സ്വപ്‌ന സുരേഷ് ഒഴികെ നാല് പ്രതികളെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. സന്ദീപ് നായര്‍, മുഹമ്മദ് അലി, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍ എന്നീ പ്രതികളെയാണ്  വെള്ളിയാഴ്ച വരെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടത്.

പ്രതികളുടെ ഫോണ്‍, ലാപ്‌ടോപ് എന്നിവയില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഐഎ കോടതിയെ സമീപിച്ചത്. അഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.