സ്വർണ്ണക്കടത്ത്: ബിനീഷ് കോടിയേരി ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി

Jaihind News Bureau
Wednesday, September 9, 2020

 

കൊച്ചി: സ്വർണക്കടത്ത് കേസിൽ  ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്‍റ് ഓഫീസില്‍ ഹാജരായി. സ്വപ്ന സുരേഷിന് കമ്മീഷൻ നൽകിയ വിസ സ്റ്റാമ്പിംഗ് കമ്പനിയിൽ ബിനീഷ് കോടിയേരിക്കുള്ള പങ്കാളിത്തം ഇ.ഡി പരിശോധിക്കുന്നുണ്ട്. സ്വർണ്ണക്കടത്തിന് പുറമെ ഹവാല, ബിനാമി ഇടപാടുകൾ സംബന്ധിച്ചുള്ള തെളിവുകളും ഇ. ഡിക്ക് ലഭിച്ചതിനെ തുടർന്നാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.