കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട ; മൂന്നരക്കിലോയോളം സ്വര്‍ണം പിടികൂടി

Jaihind Webdesk
Saturday, May 22, 2021

 

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്നരക്കിലോയോളം സ്വര്‍ണം പിടികൂടിയത്. ഡി.ആര്‍.ഐയും കസ്റ്റംസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഒന്നര കോടി വിലവരുന്ന സ്വര്‍ണം പിടികൂടിയത്. എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരായ വടകര സ്വദേശി അബ്ദുള്‍ ഷരീഫ്, നഷീദ് അലി എന്നിവരെ കസ്റ്റഡിയിലെടുത്തു.