സ്വര്‍ണ്ണ കവര്‍ച്ചകള്‍ക്ക് ടി.പി കേസ് പ്രതികളുടെ സഹായം ലഭിച്ചു; ലാഭവിഹിതം നല്‍കിയിരുന്നതായും അര്‍ജുന്‍ ആയങ്കിയുടെ മൊഴി

Jaihind Webdesk
Saturday, July 3, 2021

 

കണ്ണൂര്‍ : സ്വർണ്ണ കവർച്ചകൾക്ക് ടി.പി കേസ് പ്രതികളായ കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടെയും സഹായം ലഭിച്ചിട്ടുണ്ടെന്ന് അർജുൻ ആയങ്കി. ഇരുവർക്കും സ്വർണ്ണത്തിന്‍റെ ഒരു വിഹിതം നൽകിയെന്നും അർജുൻ ആയങ്കി കസ്റ്റംസിന് മൊഴി നൽകി.

കടത്ത് സ്വർണ്ണം കവരാൻ സഹായിച്ചതിന് ടിപി കേസ് പ്രതികൾക്ക് ലാഭവിഹിതം പകരമായി നൽകിയെന്ന് മൊഴിയിൽ പറയുന്നു. ഇവര്‍ നിർദ്ദേശിക്കുന്ന ആളുകൾക്കാണ് ലാഭവിഹിതം നൽകിയിരുന്നത്. കരിപ്പൂർ സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ സഹായം കിട്ടിയെന്നും അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുണ്ട്.