കുതിച്ചുയർന്ന് സ്വർണ വില; പവന് 400 രൂപ വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ്ണവില വീണ്ടും കൂടി. സർവകാല  റെക്കോര്‍ഡിലേക്ക് സ്വർണ്ണ വില. പവന് 400 രൂപ വര്‍ധിച്ച് 48,600 രൂപയായി. ഒരു ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,075 രൂപയായി. അഞ്ചാം ദിവസമാണ് തുടർച്ചയായി സ്വർണ്ണ വില വർധിക്കുന്നത്. ഒമ്പത് ദിവസം കൊണ്ട് പവന് 2,280 രൂപയാണ് കൂടിയത്. രാജ്യാന്തര തലത്തില്‍ ഡോളറിന്‍റെ വിനിമയ നിരക്കിലുണ്ടായ വില വര്‍ധനവാണ് സ്വര്‍ണ വിലയിലും വര്‍ധനയുണ്ടാക്കായത്.

ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ച് ഗ്രാമിന് 6,025 രൂപയിലും പവന് 48,200 രൂപയിലുമാണ് വെള്ളിയാഴ്ച സ്വർണ്ണ വ്യാപാരം. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ച് ഗ്രാമിന് 6,010 രൂപയിലും പവന് 48,080 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച് ഗ്രാമിന് 5,970 രൂപയിലും പവന് 47,760 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ച് ഗ്രാമിന് 5,945 രൂപയിലും പവന് 47,560 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.

Comments (0)
Add Comment