വീണ്ടും കുതിച്ചുയർന്ന് സ്വര്‍ണവില; ഗ്രാമിന് ഇന്ന് കൂടിയത് 75 രൂപ

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 600 രൂപ ഉയര്‍ന്ന് സ്വര്‍ണവില ആദ്യമായി 51,000 കടന്നു. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഉയര്‍ന്നതാണ് സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടാന്‍ കാരണമായത്. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വിപണി വില 51,280 രൂപയാണ്.

75 രൂപയാണ് ഗ്രാമിന് ഇന്ന് കൂടിയത്. കഴിഞ്ഞ ദിവസം പവന് 200 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കൂടിയത്.  ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. അതേസമയം വെള്ളിവിലയിലും വര്‍ധനയുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 84 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല.

Comments (0)
Add Comment