സ്വര്‍ണവില കുതിക്കുന്നു; ഗ്രാമിന് 15 രൂപയും, പവന് 120 രൂപയും കൂടി

 

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 15 രൂപയുടേയും പവന് 120 രൂപയുടേയും വർധനവാണുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 6,340 രൂപയായി ഉയർന്നു. പവന് 50,720 രൂപയാണ് ഇന്നത്തെ വില. സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതോടെ 23 മുതൽ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 4600 രൂപയോളം കുറഞ്ഞു. ശനിയാഴ്ച മുതൽ വില ഉയരുന്ന പ്രവണതയാണ് വിപണിയിൽ കാണുന്നത്.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്‍റെ വില ഗ്രാമിന് 6,340 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്‍റെ വില 5245 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്

Comments (0)
Add Comment