‘ഗോ ബാക്ക് മോദി’ : ട്വിറ്ററില്‍ മോദി വിരുദ്ധ ഹാഷ് ടാഗ് കാംപെയിൻ തരംഗം

Jaihind Webdesk
Sunday, January 27, 2019

GoBackModi-Hashtag-Twitter

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട് സന്ദർശനത്തിന് തിരിച്ചടിയായി ട്വിറ്ററില്‍ മോദി വിരുദ്ധ ഹാഷ് ടാഗ് കാംപെയിൻ. പ്രധാനമന്ത്രിയുടെ മധുര സന്ദർശനത്തിന് മുന്നോടിയായി ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് ആണ് ഇപ്പോൾ ട്വിറ്ററിലെ ട്രെൻഡ്. പെരിയാർ ഇ.വി. രാമസ്വാമിയുടെ മുഖമുള്ള തമിഴ്നാട് മോദിയെ ഗോ ബാക്ക് വിളിച്ച് ഓടിക്കുന്നതടക്കമുള്ള പോസ്റ്റുകളും ട്രോളുകളാണ് ഈ ഹാഷ് ടാഗിൽ വരുന്നത്. ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗുമുണ്ട്.

തമിഴ്നാടിന്‍റെ കാര്യമായി ബാധിച്ച ഗജ ചുഴലിക്കാറ്റിൽ ഇരകളായവർക്ക് കേന്ദ്ര സർക്കാർ യാതൊരു സഹായവും ചെയ്തില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. തൂത്തുക്കുടി സ്റ്റെർലൈറ്റ് ഫാക്ടറിക്കെതിരെ സമരം ചെയ്തവർക്കെതിരായ വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ട സംഭവം, കാവേരി നദീജല പ്രശ്നത്തിൽ കേന്ദ്രം കർണാടകയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണം, നീറ്റ് പരീക്ഷ അടിച്ചേൽപ്പിക്കൽ തുടങ്ങിയവയെല്ലാം ഇവർ ഉന്നയിക്കുന്നുണ്ട്.