കോഴിക്കോട് കാണാതായ പെൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി ; നാല് പേര്‍ക്കായി തിരച്ചില്‍

കോഴിക്കോട് : വെള്ളിമാട്കുന്ന് ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് കാണാതായ 6 പെൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി. ഒരാളെ ബാംഗ്ലൂർ മണിവാളയിൽ നിന്നും മറ്റൊരു പെൺകുട്ടിയെ  മാണ്ഡ്യയിൽ നിന്നുമാണ് കണ്ടെത്തിയത്. മറ്റു നാല് പേര്‍ക്കായി പൊലീസ് സംഘം തിരച്ചില്‍ നടത്തുന്നു.

പെൺകുട്ടികളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു ചേവായൂർ സിഐയുടെ നേതൃത്വത്തിൽ ആണ് അന്വേഷണം നടക്കുന്നത്. കുട്ടികള്‍ ഗോവയിലേക്ക് കടന്നിട്ടുണ്ടാവാന്‍ സാധ്യതയുള്ളതായി പൊലീസ് കരുതുന്നുണ്ട്.

Comments (0)
Add Comment