പത്തനാപുരത്ത്  കണ്ടെത്തിയ ജലാറ്റിന്‍സ്റ്റിക്ക് നിര്‍മിച്ചത് തമിഴ്‌നാട്ടില്‍ ; അന്വേഷണം വ്യാപിപ്പിച്ചു

Jaihind Webdesk
Wednesday, June 16, 2021

കൊല്ലം :  പത്തനാപുരത്ത്  കണ്ടെത്തിയ ജലാറ്റിന്‍സ്റ്റിക്ക് നിര്‍മിച്ചത് തമിഴ്‌നാട്ടിലെ സ്വകാര്യ കമ്പനിയിൽ. ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ തിരുച്ചിറപ്പള്ളിയിലെ സ്വകാര്യകമ്പനിയിൽ നിന്ന് ഇവ ആർക്കാണ് വിറ്റതെന്ന് കണ്ടെത്താനായില്ല. സംസ്ഥാന പൊലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കും.

തോട്ടത്തിൽ നിന്ന് ലഭിച്ച ഡിറ്റനേറ്റര്‍ സ്‌ഫോടകശേഷിയില്ലാത്തതാണ്. മൂന്നാഴ്ച മുൻപാണ് സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചതെന്നാണ് നിഗമനം. ഭീതിപരത്താനാണോ സ്‌ഫോടകവസ്തുക്കള്‍ പ്രദേശത്ത് ഉപേക്ഷിച്ചതെന്നും അന്വേഷിക്കുന്നു. അതേസമയം തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു.