രാ​ജ്യ​ത്തെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ല്‍ വ​ന്‍ ഇ​ടി​വ്; കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക അച്ചടക്കം ഇല്ലായ്മ വെളിപ്പെടുത്തുന്ന കണക്കുകളെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Friday, May 29, 2020

രാ​ജ്യ​ത്തെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ല്‍ വ​ന്‍ ഇ​ടി​വ്. 2020 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 3.1 ശ​ത​മാ​ന​മാ​ണ് ജി​ഡി​പി​യു​ടെ വ​ള​ര്‍​ച്ച. ലോക് ഡൗണ് സാഹചര്യം സ്വാധീനിക്കാത്ത മാസത്തെ കണക്കുകളാണ് പുറത്തുവന്നത്. കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക അച്ചടക്കം ഇല്ലായ്മയുടെ തെളിവാണ് ജിഡിപിയുടെ പതനം തെളിയിക്കുന്നത് എന്ന് മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം പ്രതികരിച്ചു.

11 വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ജി​ഡി​പി വ​ള​ര്‍​ച്ചാ നി​ര​ക്കാ​ണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. അ​ഞ്ചു ശ​ത​മാ​നം വ​ള​ര്‍​ച്ചാ​നി​ര​ക്ക് പ്ര​വ​ചി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍​ നി​ന്നാ​ണ് ഈ ​പ​ത​നം. മൂ​ന്നാം പാ​ദ​ത്തി​ല്‍ 4.1 ശ​ത​മാ​ന​മാ​യി​രു​ന്നു വ​ള​ര്‍​ച്ചാ​നി​ര​ക്ക്. 2018-19 വ​ര്‍​ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 5.7 ശ​ത​മാ​ന​മാ​യി​രു​ന്നു രാജ്യത്തെ വള​ര്‍​ച്ചാ​നി​ര​ക്ക്. 

മോദി സർക്കാരിന്‍റെ സാമ്പത്തിക പരിഷ്‌കാരങ്ങൾ സമ്പത്ത് വ്യവസ്ഥക്ക് ഗുണകരം അല്ല എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇ​പ്പോ​ഴ​ത്തെ ലോ​ക്ക്ഡൗ​ണ്‍ കാ​ലം ഈ ​ക​ണ​ക്കെ​ടു​പ്പി​നെ കാ​ര്യ​മാ​യി സ്വാ​ധീ​നി​ക്കു​ന്നി​ല്ല എ​ന്ന​ത് ത​ക​ര്‍​ച്ച​യു​ടെ ആഴം വ്യക്തമാക്കുന്നു. മാ​ര്‍​ച്ച്‌ 25 മു​ത​ലാ​ണ് ഇ​ന്ത്യ​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​ല​വി​ല്‍ വ​ന്ന​ത്. അതായത് 91 ദിവസത്തെ പാദത്തിൽ ഏ​ഴു ദി​വ​സം മാത്രമാണ് ലോ​ക്ക്ഡൗ​ണ്‍ കാ​ലം ഉ​ള്‍​പ്പെ​ട്ടി​ട്ടുള്ള​ത്.

അ​ടു​ത്ത പാ​ദ​ത്തി​ല്‍ അ​താ​യ​ത് ഏപ്രി​ല്‍ മു​ത​ലു​ള്ള മൂ​ന്ന് മാ​സ​ത്തെ ക​ണ​ക്കി​ലാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​തി​ഫ​ലി​ച്ചു​തു​ട​ങ്ങു​ക. സർക്കാരിന്‍റെ സാമ്പത്തിക മാനേജ്‌മെന്‍റിന്‍റെ പരാജയമാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് എന്ന് മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം ട്വിറ്റ് ചെയ്തു.