അദാനി അതിസമ്പന്നന്‍ ; ഇലോണ്‍ മസ്കിനെയും ജെഫ് ബെസോസിനെയും പിന്നിലാക്കി

 

2021 ലെ ശതകോടീശ്വരൻമാരുടെ പട്ടികയില്‍ അദാനി ഒന്നാമത്. ഈ വർഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി അദാനിയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട്. ആമസോണിന്‍റെ ജെഫ് ബെസോസിനെയും ടെസ്‌ലയുടെ ഇലോണ്‍ മസ്‌കിനെയും മറികടന്നാണ് അദാനിയുടെ നേട്ടം. തുറമുഖങ്ങൾ മുതൽ പവർ പ്ലാന്‍റുകൾ വരെ നീളുന്ന വമ്പൻ ബിസിനസ് സാമ്രാജ്യത്തിലൂടെയാണ് ഇലോൺ മസ്കിനെയും ജെഫ് ബെസോസിനെയും അദാനി പിന്നിലാക്കിയത്.

16.2 ബില്യൺ യുഎസ് ഡോളറാണ് അദാനിയുടെ സമ്പാദ്യത്തില്‍ ഒറ്റയടിക്കുണ്ടായ വർധന.  ഇതോടെ 2021 ല്‍ അദാനിയുടെ സമ്പാദ്യം 50 ബില്യൺ യുഎസ് ഡോളറിലേക്കുയർന്നു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഓസ്‌ട്രേലിയയില്‍ കല്‍ക്കരി ഖനികളും ഏറ്റെടുത്തതിന് പിന്നാലെയാണിത്.

ഓഹരികളിൽ 50 ശതമാനത്തിലേറെ വർധനവാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഷെയറുകള്‍ 50 ശതമാനം മുതല്‍ 90 ശതമാനം വരെ ഉയർന്നു. ഇതോടെയാണ് അദാനി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്.

Comments (0)
Add Comment