ഗൗരവ് ഗോഗോയ് ഇനി അസം PCC പ്രസിഡന്‍റ്

Jaihind News Bureau
Monday, May 26, 2025

അസമില്‍ ഗൗരവ് ഗോഗോയെ പി.സി.സി പ്രസിഡന്റ് ആയി ഹൈക്കമാന്റ് നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത. ലോക്‌സഭാ പ്രതിപക്ഷ ഉപനേതാവാണ് ഗൗരവ് ഗോഗോയ്. വര്‍ക്കിംഗ് പ്രസിഡന്റുമാരെയും നിയമിച്ചു. കൂടാതെ പ്രചരണ കമ്മിറ്റി, ഏകോപനകമ്മിറ്റി, പ്രകടനപത്രിക- പബ്ലിസിറ്റി കമ്മിറ്റി എന്നീ കമ്മിറ്റികളിലേക്ക് അധ്യക്ഷന്‍മാരെ നിയമിച്ചു. എ.ഐ.സി.സി അധ്യക്ഷനുവേണ്ടി, സംഘനാചുമതലയുള്ള കെ.സി വേണുഗോപാലാണ് വാര്‍ത്താക്കുറിപ്പിറക്കിയത്.

ജാകിര്‍ ഹുസൈന്‍ സിക്ദര്‍, റോസെലീന ടിര്‍ക്കി, പ്രദീപ് സര്‍ക്കാര്‍ എന്നിവരാണ് വര്‍ക്കിങ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് പാര്‍ട്ടിക്ക് പുതിയ മുഖം നല്‍കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഈ നേതൃമാറ്റം. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്യാമ്പയിന്‍ കമ്മിറ്റി അടക്കമുള്ള വിവിധ സബ് കമ്മിറ്റികളുടെ കണ്‍വീനര്‍മാരെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.