ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്(GATE) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 2025 ഫെബ്രുവരി 1,2,15,16 തീയതികളായിട്ടാണ് പരീക്ഷ. ബിരുദാനന്തര എന്‍ജിനീയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്.
എന്‍ജിനീയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ച്ചര്‍, സയന്‍സ്, കൊമേഴ്‌സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപ്ലിക്കേഷന്‍ സമര്‍പ്പണത്തിന് മുമ്പ് യോഗ്യത പൂര്‍ത്തിയാക്കിയാല്‍ മതിയാവും. എട്ട് സോണുകളിലായിട്ടാണ് പരീക്ഷ സെന്‍ററുകള്‍ തിരിച്ചിട്ടുള്ളത്. മാര്‍ച്ച് 19 2025ന് പരീക്ഷ ഫലം പ്രസിദ്ധീകരിക്കും.