ഗാസയിലേക്ക് സഹായങ്ങളെത്തിക്കാന്‍ റാഫ അതിര്‍ത്തി തുറക്കും; 10 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ച് അമേരിക്ക


ഗാസയിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ ഈജിപ്തിലെ റാഫ അതിര്‍ത്തി തുറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്് ജോ ബൈഡന്‍ അറിയിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫതാഹ് അല്‍ സിസിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആദ്യഘട്ടത്തില്‍ 20 ലോറികള്‍ ഗസയിലേക്ക് അയക്കാനാണ് ധാരണ. എന്നാല്‍ റാഫ അതിര്‍ത്തിയില്‍ മറ്റുതരത്തിലുള്ള കാര്യങ്ങള്‍ നടത്തില്ലെന്ന് ഈജിപ്ത് അറിയിച്ചു. ഇസ്രയേലിലെ സന്ദര്‍ശനത്തിന് ശേഷമാണ് ബൈഡന്‍ ഈജിപ്തിലെത്തിയത്. ഗാസയ്ക്കും വെസ്റ്റ് ബാങ്കിനും 10 കോടി ഡോളര്‍ സഹായം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക് ഇന്ന് ഇസ്രയേലിലെത്തും. ബെന്യമിന്‍ നെതന്യാഹുവുമായും ഐസക് ഹെര്‍സോഗുമായി ഋഷി സുനക് കൂടിക്കാഴ്ച നടത്തും. അതേസമയം യുദ്ധത്തെ അപലപിച്ച് യുഎന്‍ സുരക്ഷാസമിതിയില്‍ ബ്രസീല്‍ കൊണ്ടുവന്ന പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തു. 15 അംഗ സമിതിയില്‍ 12 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ റഷ്യയും ബ്രിട്ടണും വിട്ടുനിന്നു.

 

Comments (0)
Add Comment