വിശാഖപട്ടണത്തെ വിഷവാതക ചോര്‍ച്ച: മരണം എട്ടായി; 20 പേരുടെ നില ഗുരുതരം

Jaihind News Bureau
Thursday, May 7, 2020

 

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റിലുണ്ടായ വാതകച്ചേര്‍ച്ചയില്‍ എട്ടുപേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്നിന് ഉണ്ടായ സംഭവത്തില്‍ വിഷവാതകം ശ്വസിച്ച് നൂറുകണക്കിന് പേര്‍ ചികിത്സയിലാണ്. ഇവരില്‍ ഇരുപതോളം പേരുടെ നില ഗുരുതരമാണ്. ആര്‍.ആര്‍ വെങ്കടപുരം ഗ്രാമത്തിന് സമീപത്തെ എല്‍ജി പോളിമേഴ്‌സ് ഇന്ത്യ പ്രൈവറ്റ് എന്ന കമ്പനിയിലാണ് വാതകച്ചോര്‍ച്ചയുണ്ടായത്.