പാചക വാതക സിലിണ്ടറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു : വന്‍ സ്ഫോടനം

Jaihind Webdesk
Wednesday, April 13, 2022

തൃശ്ശൂർ : കോടാലിയില്‍ പാചക വാതക സിലിണ്ടറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു. കോടാലി കപ്പേള ജംഗ്ഷനിലെ സ്ഥാപനത്തിലാണ് ഗ്യാസ് സിലിണ്ടറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. ഗ്യാസ് അടുപ്പുകൾ സെയില്‍സ് & സർവീസ് നടത്തുന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്.

ഗ്യാസ് നിറച്ചു വെച്ചിരുന്ന സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്.സ്ഫോടനത്തില്‍ സ്ഥാപനം പൂർണമായും തകരുകയും തീ ആളിപ്പടരുകയും ചെയ്തു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല.