ഗംഗാജലത്തിൽ ‘കോളിഫോം’ ബാക്ടീരിയയുടെ അളവ് വൻ തോതിൽ വർദ്ധിക്കുന്നു

Jaihind Webdesk
Saturday, March 16, 2019

ഗംഗാജലത്തിൽ ‘കോളിഫോം’ ബാക്ടീരിയയുടെ അളവ് വൻ തോതിൽ വർദ്ധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്. വരാണസിയിലെ എസ്എംഎഫ് എന്ന സംഘടന നടത്തിയ പഠന റിപ്പോർട്ടിലാണ് കഴിഞ്ഞ മൂന്ന് വർഷമായി ഗംഗാജലം മലിനമാകുന്നതിന്റെ തോത് കൂടിവരികയാണെന്ന് വ്യക്തമാക്കുന്നത്.

മനുഷ്യ വിസർജ്യത്തിൽ കാണപ്പെടുന്ന ‘കോളിഫോം’ ബാക്ടീരിയയുടെ അളവ് ഗംഗ ജലത്തിൽ ഗണ്യമായി വർദ്ധിക്കുന്നുവെന്നാണ് വരാണസിയിലെ എസ്എംഎഫ് സംഘടന നടത്തിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

കോളിഫോം ബാക്ടീരിയകളെ കൂടാതെ ബയോകെമിക്കൽ ഓക്‌സിജൻ ഡിമാൻഡും ക്രമാതീതമായി വർധിച്ചിരിക്കുകയാണെന്ന് പഠനത്തിൽ തെളിഞ്ഞു. എസ്എംഎഫിന്റെ കീഴിലുള്ള ലബോറട്ടറി പരിശോധനയുടെ അടിസ്ഥാനത്തിൽ ഉപയോഗസൂന്യമായ വിധം ഗംഗാജലം മലിനീകരിക്കപ്പെട്ടു എന്ന് കണ്ടെത്താൻ കഴിഞ്ഞതായി എസ്എംഎഫ് പ്രസിഡന്റ് പ്രൊഫസർ വി എൻ മിശ്ര പറയുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന നദികളിൽ മുൻനിരയിലാണ് ഗംഗാനദിയുടെ സ്ഥാനം.