തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടൽ; കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു, റോഡില്‍ രക്തംവാർന്ന് കിടന്നത് മണിക്കൂറുകളോളം

 

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടൽ. തിരുവനന്തപുരം പൗഡിക്കോണത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു. ഗുണ്ടാസംഘത്തിൽപ്പെട്ട വട്ടപ്പാറ കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയി ആണ് മരിച്ചത്. ഇന്നലെ രാത്രി മൂന്നംഗ സംഘം ജോയിയെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. രണ്ട് കാലുകളും അറ്റു പോയ നിലയിൽ  വെട്ടേറ്റ ജോയി അരമണിക്കൂറിലധികം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്നിരുന്നു. ഒടുവിൽ പോലീസ് ജീപ്പിലാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ട് ദിവസം മുമ്പാണ് ജോയി പുറത്തിറങ്ങിയത്. നീല കാറിലെത്തിയ മൂന്നംഗ അക്രമി സംഘത്തിനായി പോലീസ് തിരച്ചിൽ തുടരുകയാണ്.

Comments (0)
Add Comment