വെറുപ്പിന്‍റെ രാഷ്ട്രീയമായിരുന്നില്ല ഗാന്ധിജിയുടേതെന്ന് സോണിയ ഗാന്ധി

Jaihind News Bureau
Wednesday, October 2, 2019

വെറുപ്പിന്‍റെ രാഷ്ട്രീയമായിരുന്നില്ല ഗാന്ധിജിയുടേത് എന്ന് കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി. ബിജെപി ഗാന്ധിയുടെ നാമം മാത്രമാണ് ഉപയോഗിക്കുന്നത്. ഗാന്ധിയെ പിന്തുടരുന്നില്ല. രാഷ്ട്ര പിതാവിന്‍റെ 150-ആം ജന്മദിനത്തോട് അനുബന്ധിച്ച് എഐസിസിയുടെയും ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടേയും ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി സന്ദേശ് പദയാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കോൺഗ്രസ്‌ അധ്യക്ഷ.