കളി എന്‍.എസ്.എസിനോട് വേണ്ട: ജി സുകുമാരന്‍ നായര്‍

Jaihind Webdesk
Friday, November 2, 2018

ദേവസ്വം നിയമനങ്ങളിൽ സംവരണം ഇപ്പോൾ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത് ഹിന്ദുക്കൾക്കിടയിൽ ഭിന്നതയുണ്ടാക്കാനെന്ന് എൻ.എസ്.എസ്. സംവരണത്തെക്കാൾ എൻ.എസ്.എസിന് പ്രധാനം ശബരിമലയിലെ ആചാര സംരക്ഷണമാണ്.

എന്‍.എസ്.എസ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം നടത്തിയത് ആരാണെന്ന് നല്ലതുപോലെ അറിയാമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇത്തരം കളികള്‍ എന്‍.എസ്.എസിനോട് വേണ്ട. ഏത് സാഹചര്യത്തെയും നേരിടാനുള്ള കരുത്ത് എന്‍.എസ്.എസിനും സമുദായ അംഗങ്ങള്‍ക്കും ഉണ്ടെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.[yop_poll id=2]