ജി.പരമേശ്വരയുടെ പി.എ ജീവനൊടുക്കി; ആദായ നികുതി വകുപ്പിന്റെ മാനസികപീഡനമെന്ന് ആരോപണം

Jaihind Webdesk
Saturday, October 12, 2019

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസിന്റ മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ജി.പരമേശ്വരയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആത്മഹത്യ ചെയ്തു. ബംഗളൂരു സ്വദേശി രമേഷ് കുമാറിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബംഗളൂരു ജ്ഞാന ഭാരതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം ജി. പരമേശ്വരയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പരമേശ്വരയുമായി ബന്ധപ്പെട്ട 30 ഇടങ്ങളിലായിരുന്നു പൊലീസ് പരിശോധന