കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജി. ദേവരാജൻ ; സമരവേദി സന്ദർശിച്ചു

Jaihind News Bureau
Saturday, December 26, 2020

 

ന്യൂഡല്‍ഹി : കേന്ദ്രസർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ. ഡൽഹി – ഹരിയാന അതിർത്തിയിൽ സമരക്കാരെ അഭിസംബോധന ചെയ്ത അദ്ദേഹം അവരോടൊപ്പം ഒരു പകൽ മുഴുവനും 13 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന സമരവേദിയിലൂടെ സഞ്ചരിച്ചു.