സന്നിധാനത്ത് ഭക്തർക്ക് നൽകിയ അരവണയിൽ പൂപ്പൽ എന്ന് പരാതി

Jaihind Webdesk
Friday, December 7, 2018

Sabarimala-Fungal-Aravana

സന്നിധാനത്ത് ഭക്തർക്ക് നൽകിയ അരവണയിൽ പൂപ്പൽ എന്ന് പരാതി. മലപ്പുറം നിലമ്പൂരിൽ നിന്നെത്തിയ ഭക്തരാണ് പരാതിയുമായി രംഗത്തെത്തിയത്. 2017 ലെ അരവണയാണ് ഭക്തർക്ക് നൽകിയത്.

നിലമ്പൂർ ചുങ്കത്തറ വില്ലേജിൽ നിന്നും ശബരിമലയിലെത്തിയ ഭക്തർക്കാണ് പഴകിയ അരവണ ലഭിച്ചത്. ഇക്കാര്യം വ്യക്തമാക്കി അവർ ശബരിമല സന്നിധാനത്തെ ഫുഡ് ആന്റ് സേഫ്റ്റി ഓഫീസർക്ക് പരാതിയും നൽകിയിരുന്നു. സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റിനും പരാതി നൽകിയിട്ടുണ്ട്.

എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് എക്സിക്യൂട്ടീവ് ഓഫീസർ (അരവണ) ഡി.സുധീഷ് കുമാർ പറഞ്ഞു. ദേവസ്വം ബോർഡിനെ അപകീർത്തിപ്പെടുത്താൻ ചിലർ ചെയ്ത നീക്കമാണ് ഇതിന് പിന്നിലെന്നും സുധീഷ് കുമാർ ആരോപിച്ചു.[yop_poll id=2]