നൂറടിക്കാന്‍ പെട്രോള്‍ ; തുടർച്ചയായ ഒമ്പതാം ദിവസവും ഇന്ധന വില കൂട്ടി

Jaihind News Bureau
Tuesday, February 16, 2021

 

തിരുവനന്തപുരം : തുടര്‍ച്ചയായ ഒമ്പതാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍വില 91 രൂപ 24 പൈസയാണ്. ഡീസലിന് 85 രൂപ 51പൈസ. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 84 രൂപ 11 പൈസയായി. പെട്രോളിന് 89 രൂപ 56 പൈസയായി.

ഡല്‍ഹിയിൽ ഇന്ന് പെട്രോളിന് 89 രൂപ 29 പൈസയാണ് വില. ഡീസൽ വില 79 രൂപ 70 പൈസ. പെട്രോളിന് മുപ്പത് പൈസയും ഡീസലിന് 35 പൈസയുമാണ് രാജ്യതലസ്ഥാനത്ത് കൂടിയത്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത. അവശ്യസാധനങ്ങളുടെ വിലയിലും വർധനവുണ്ടായിട്ടുണ്ട്. പാചകവാതക വിലയും കഴിഞ്ഞ ദിവസം 50 രൂപ കൂട്ടിയിരുന്നു. സാധാരണക്കാരുടെ നടുവൊടിക്കുന്ന ഇന്ധനവില വർധനവില്‍ ആശ്വാസനടപടി കൈക്കൊള്ളാന്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ തയാറാകുന്നില്ല.